തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ. ആദ്യഘട്ടം 2025 ഡിസംബർ 9 നും രണ്ടാംഘട്ടം ഡിസംബർ 11 നും നടക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട, കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 ഡിസംബർ പോളിങ്ങ് നടക്കും. ഡിസംബർ 13 ന് വോട്ടണ്ണൽ നടക്കും.ആകെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഇതിൽ
941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്.
2011 ലെ സെൻസസ് പ്രകാരമാണ് വാർഡ് വിഭജനം നടത്തിയിട്ടുള്ളത്. 23576 വാർഡുകളിലായി 28 കോടി വോട്ടർമാർ ഉണ്ട്. 33746 പോളിങ്ങ് ബൂത്തുകൾ. 1,80,000 ഉദ്യോഗസ്ഥരെ വിന്യസിക്കും. 70,000 പൊലീസുകാർ സുരക്ഷയ്ക്കായി ഉണ്ടാകും.284 l പ്രവാസി വോട്ടുകളും രേഖപ്പെടുത്തും. ഇവിഎം പരിഗോധനകൾ പൂർത്തിയാക്കി.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കി. അന്തിമ വോട്ടർപ്പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ചു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും.
2020 ഡിസംബർ 21നാണ് നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്. പുതിയ സമിതികൾ ഡിസംബർ 21ന് ചുമതലയേൽക്കണം. 2020ൽ കോവിഡ് കാലത്ത് ഡിസംബർ എട്ട്, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്.
Panchayat elections on December 9 and 11. Final voter list on November 14. Code of conduct came into effect.






















